Qatar
ഖത്തറിൽ നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി

ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയിലയുടെ വൻശേഖരം മാരിടൈം കസ്റ്റംസ് തടഞ്ഞു. അരിച്ചാക്കിനുള്ളിൽ ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തിയ 1202 കിലോഗ്രാം ടൊബാക്കോ ആണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. നിരോധിത വസ്തുക്കളുമായി ഖത്തറിലെത്തുന്നവർക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ് തുടരുകയാണ്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സ്ക്രീനിംഗും വിദഗ്ദ്ധമായ പരിശീലനം നേടിയ ഉദ്യോഗസ്ഥരെയും കസ്റ്റംസ് സജ്ജമാക്കിയിട്ടുണ്ട്.
https://twitter.com/Qatar_Customs/status/1413063692825026560?s=20