BusinessQatar

19-ാം “പ്രോജക്ട് ഖത്തറി”ന് തുടക്കം

ലോകമെങ്ങുമുള്ള ബിൾഡേഴ്‌സിനും കൺസ്ട്രക്ഷൻ കമ്പനികൾക്കും സ്വാഗതമോതി “പ്രോജക്ട് ഖത്തർ” എക്സിബിഷന്റെ 19-ാം പതിപ്പ് ഇന്ന് മുതൽ ദോഹ എക്സിബിഷൻ ആന്റ് കണ്വെന്ഷൻ സെന്ററിൽ (DECC) തുടങ്ങി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അല്താനിയുടെ രക്ഷാകര്തൃത്തിലാണ് ത്രിദിന പരിപാടിയുടെ സംഘാടനം.

ലോകമെമ്പാടു നിന്നും 25 രാജ്യങ്ങളിൽ നിന്നായി 325 കമ്പനികൾ ആണ് പ്രോജക്ട് ഖത്തറിൽ പങ്കെടുക്കുക. ഇതിൽ 125 രാജ്യാന്തര കമ്പനികളും 200 ഖത്തരി കമ്പനികളും ഉൾപ്പെടും. 8 അന്താരാഷ്ട്ര കമ്പനികൾ അതാത് നാഷണൽ പവലിയന് കീഴിൽ പങ്കെടുക്കും. 15000 ലേറെ സന്ദർശകരെയാണ് 3 ദിവസങ്ങളിലായി പ്രതീക്ഷിക്കുന്നത്.

ഇന്റർനാഷണൽ എക്സിബിഷൻസ് കമ്പനിയാണ് പരിപാടിയുടെ സംഘാടകർ. ബിൽഡിംഗ്, നിർമ്മാണ രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക സാധ്യതകളും ബിസിനസ് വികസനവും പ്രോത്സാഹനവുമാണ് പരിപാടി ലക്ഷ്യമിടുന്നത്. വ്യവസായത്തിലേക്ക് മേഖലയിലെ കമ്പനികളെ സഹായിക്കുക എന്നതും മേളയുടെ ലക്ഷ്യമാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button