സൂഖ് വാഖിഫിൽ ഈത്തപ്പഴ മേള ചൊവ്വാഴ്ച മുതൽ

ഒമ്പതാമത് സൂഖ് വാഖിഫ് ലോക്കൽ ഡേറ്റ്സ് എക്സിബിഷൻ 2024 ജൂലൈ 23 ചൊവ്വാഴ്ച ആരംഭിക്കും. 12 ദിവസത്തെ എക്സിബിഷനിൽ 100-ലധികം ഫാമുകൾ പങ്കെടുക്കും. സൂഖ് വാഖിഫിൻ്റെ കിഴക്കൻ സ്ക്വയറിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പുമായി സഹകരിച്ച് സൂഖ് വാഖിഫ് സംഘടിപ്പിക്കുന്ന പ്രദർശനം 2024 ഓഗസ്റ്റ് 3 വരെയാണ്.
പ്രാദേശിക ഫാമുകളിൽ നിന്നുള്ള വിപുലമായ പങ്കാളിത്തം ഇക്കുറിയും ഡേറ്റ് ഫെസ്റ്റിവലിൽ ശ്രദ്ധേയമാകും. ഈത്തപ്പഴം ഉൾപ്പെടെ എല്ലാ ദേശീയ ഉൽപന്നങ്ങളുടെയും പ്രാദേശിക ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തർ നടത്തുന്ന നിരവധി ശ്രമങ്ങളുടെ ഭാഗമായാണ് വർഷങ്ങളായി ജനപ്രീതി പിടിച്ചു പറ്റിയ ഡേറ്റ്സ് ഫെസ്റ്റിവലും അരങ്ങേറുന്നത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/KzKal0sXKHF3P2dagEwpi5