Qatar
ഹൃദയാഘാതം; ഖത്തറിൽ മലയാളി മരണപ്പെട്ടു

ഖത്തറിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരണപ്പെട്ടു. പാലക്കാട് ചെർപ്പുളശ്ശേരി കാഞ്ഞരക്കുണ്ടിൽ ഷാജി മുഹമ്മദ് ആണ് മരിച്ചത്. 48 വയസ്സായിരുന്നു. 3 വർഷത്തോളമായി ഖത്തറിൽ മാർക്കറ്റിങ്ങ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. മുൻപ് ദുബായിലും മലേഷ്യയിലും പ്രവാസിയായിരുന്നു.
സുനീറ ഭാര്യയും ഷഹാന, സന എന്നിവർ മക്കളുമാണ്. കുഞ്ഞിമുഹമ്മദും ഖദീജയുമാണ് മാതാപിതാക്കൾ.
മൃതദേഹം നടപടികൾക്ക് ശേഷം കെഎംസിസി മയ്യത്ത് പരിപാലന സമിതി നാട്ടിലെത്തിക്കും.