Qatar
നാഷണൽ ഡേ: നാളെയും മറ്റന്നാളും മെട്രോ, മെട്രോലിങ്ക് സർവീസിൽ മാറ്റം
ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്, ഡിസംബർ 17, 18 തീയതികളിൽ മെട്രോ, മെട്രോ ലിങ്ക് സർവീസുകളിൽ മാറ്റം.
അൽ ബിദ്ദ, കോർണിഷ്, വെസ്റ്റ് ബേ ക്യൂപി സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം ഡിസംബർ 17 രാത്രി 11:30 മുതൽ ഡിസംബർ 18 രാവിലെ 11:30 വരെ നിയന്ത്രിക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു. അൽ ബിദ്ദ സ്റ്റേഷൻ റെഡ്, ഗ്രീൻ ലൈനുകൾക്കിടയിൽ ട്രാൻസ്ഫറിന് ലഭ്യമായിരിക്കും.
കൂടാതെ, ഫീഡർ ബസ് ശൃംഖലയായ മെട്രോലിങ്കിലും മാറ്റങ്ങൾ ഉണ്ടാകും. വെസ്റ്റ് ബേ ക്യുപി സ്റ്റേഷനിൽ നിന്നുള്ള മെട്രോ ലിങ്ക് M106, M107 എന്നിവ താൽക്കാലികമായി നിർത്തിവെക്കും. M143, ഹമദ് ഹോസ്പിറ്റൽ സ്റ്റേഷനിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യും.
مستجدات خدمة مترو الدوحة
— Doha Metro & Lusail Tram (@metrotram_qa) December 16, 2021
Doha Metro service update#مترو_الدوحة#DohaMetro pic.twitter.com/O3b6Gfm8Yx