ഖത്തറിന് നേരെ ഇറാന്‍റെ ഡ്രോൺ-മിസൈൽ ആക്രമണം; തകർത്തെറിഞ്ഞ് ഖത്തർ സായുധ സേന

ദോഹ: ഖത്തറിന് നേരെ ഇന്ന് (ഞായറാഴ്ച) ഇറാനിൽ നിന്ന് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരവധി ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളുമാണ് ഖത്തറിനെ ലക്ഷ്യമാക്കി വിക്ഷേപിക്കപ്പെട്ടത്.
എന്നാൽ, ഖത്തർ സായുധ സേന അതീവ ജാഗ്രതയോടെ ഈ വെല്ലുവിളിയെ നേരിട്ടതായും വിക്ഷേപിക്കപ്പെട്ട എല്ലാ ഡ്രോണുകളെയും മിസൈലുകളെയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ വിജയകരമായി തടയാൻ സാധിച്ചതായും മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ദൈവാനുഗ്രഹത്താൽ രാജ്യം സുരക്ഷിതമാണെന്നും ഏത് വിധത്തിലുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കാൻ സേന സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കിടയിലാണ് ഖത്തറിന് നേരെയും ആക്രമണ ശ്രമം ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല




