ദോഹ: കഴിഞ്ഞ 24 മണിക്കൂറിൽ 325 പേർക്ക് കൂടി രോഗമുക്തി റിപ്പോർട്ട് ചെയ്തതോടെ ഖത്തറിൽ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 3000 ന് താഴെ (2939) എത്തി. ഇന്ന് 192 പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 14911 ടെസ്റ്റുകളിൽ നിന്നായി 69 യാത്രക്കാർക്കും 123 ഖത്തർ നിവാസികൾക്കുമാണ് രോഗബാധ കണ്ടെത്തിയത്. ഇന്നലെ 58 വയസ്സുള്ള ഒരാൾ മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 566 ആയി.
ആദ്യഘട്ട ഇളവുകൾക്കിടയിലും തുടർച്ചയായ ദിവസങ്ങളിൽ രോഗബാധ കുറഞ്ഞുവരുന്ന പ്രവണതയാണ് ഖത്തറിൽ കാണുന്നത്. അതേ സമയം പ്രോട്ടോക്കോൾ ലംഘനങ്ങളും പ്രതിദിനം തുടരുകയാണ്. ഇന്നലെ 409 പേരെ ഖത്തർ പോലീസ് പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയമാക്കി.