പ്രവാസികളുടെ ലീഗൽ സ്റ്റാറ്റസ് ശരിയാക്കാനുള്ള അവസാന ദിവസം; വെബിനാറിലേക്ക് ക്ഷണിച്ച് ആഭ്യന്തര മന്ത്രാലയം
ദോഹ: പ്രവാസികളുടെ എൻട്രി, എക്സിറ്റ്, താമസ-നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് അനധികൃതമായി ഖത്തറിൽ തുടരുന്നവർക്കായി സർക്കാർ അനുവദിച്ച ഗ്രേസ് പിരീഡ് സംബന്ധിച്ച്, ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ പ്രവാസികൾക്ക് ക്ഷണം.
2021 ഒക്ടോബർ 10 മുതൽ ആരംഭിച്ച ഗ്രേസ് പിരീഡ്, 2021 ഡിസംബർ 31 ന് അവസാനിക്കാനിരിക്കെയാണ്, അവസരം ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത പ്രവാസികൾക്ക് സംശയങ്ങൾ ദുരീകരിക്കാൻ മന്ത്രാലയം വെബിനാർ ഒരുക്കുന്നത്. നിയമലംഘകർക്ക് അവരുടെ ലീഗൽ സ്റ്റാറ്റസ് ശരിയാക്കി നടപടികളിൽ നിന്ന് രക്ഷ നേടാനുള്ള സുവർണാവസരമാണ് ഡിസംബർ 31 ന് അവസാനിക്കുന്ന ഗ്രേസ് പിരീഡ്.
നാളെ രാവിലെ 10 മുതൽ 11.30 വരെയാണ് വെബിനാർ നടക്കുന്നത്. ഈ ലിങ്കിൽ വെബിനാറിൽ ജോയിൻ ചെയ്യാം: https://us02web.zoom.us/j/6186754109?pwd=Z2M0VmtGc1RjOTZ5OGxtakc4eWE3UT09https://us02web.zoom.us/j/6186754109?pwd=Z2M0VmtGc1RjOTZ5OGxtakc4eWE3UT09.
അറബിയിലുള്ള പരിപാടിക്കൊപ്പം ഇംഗ്ലീഷിലുള്ള പരിഭാഷ ലഭ്യമാകും. മുകളിലുള്ള സൂം ലിങ്ക് ഉപയോഗിച്ച് താൽപ്പര്യമുള്ള ആർക്കും മീറ്റിംഗിൽ ചേരാം.
പ്രവാസികളുടെ പദവി ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചതിന് ശേഷം തൊഴിലാളികളിൽ നിന്ന് 20,000-ത്തിലധികം അപേക്ഷകളാണ് ആഭ്യന്തര മന്ത്രാലയത്തിന് ഇതുവരെ ലഭിച്ചത്. സെറ്റിൽമെന്റ് തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതിന് ശേഷം അപേക്ഷകരുടെ ശതമാനത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഗ്രേസ് പിരീഡ് 2021 ഡിസംബർ 31 വരെ സാധുതയുള്ളതാണ്.