LegalQatar

പബ്ലിക് റോഡിൽ അഭ്യാസം; കാർ പിടിച്ചെടുത്ത് പൊടിച്ചു കളഞ്ഞു

ഖത്തറിലെ പൊതുനിരത്തിൽ നിയമവിരുദ്ധമായി കാർ ഡ്രിഫ്റ്റ് ചെയ്തയാളെ അറസ്റ്റ് ചെയ്തു. അശ്രദ്ധമായ ഡ്രൈവിംഗ് കാരണം ഇയാൾ അപകടമുണ്ടാക്കി. ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി എന്നാണ് റിപ്പോർട്ട്.

തുടർന്ന് വാഹനത്തെയും ഡ്രൈവറെയും ട്രാക്ക് ചെയ്യുകയും പിടികൂടുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.  അശ്രദ്ധമായ ഡ്രൈവിംഗ് തെളിയിക്കപ്പെട്ടതിനെ തുടർന്ന് വാഹനം കണ്ടുകെട്ടാൻ കോടതി വിധി പുറപ്പെടുവിച്ചു.

ഇതേ തുടർന്ന് കണ്ടുകെട്ടിയ വാഹനം നശിപ്പിച്ചു കളയാൻ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. മന്ത്രാലയം പുറത്തുവിട്ട വീഡിയോയിൽ, പിടിച്ചെടുത്ത വാഹനം ഒരു ഹാമർ മിൽ ഷ്രെഡറിൽ ഇട്ട് പൊടിച്ചു കളയുന്നത്  കാണാം.

ഗതാഗത നിയമം അശ്രദ്ധമായി റോഡിൽ വാഹനം ഓടിക്കുന്നത് വിലക്കുന്നുവെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കുക; വേഗത പരിധി കവിയുക;  അധികാരികളുടെ അനുമതിയില്ലാതെ റോഡിൽ അഭ്യാസങ്ങൾ നടത്തുക തുടങ്ങിയ ലംഘനങ്ങൾ ഇതിന്റെ പരിധിയിൽ വരും.

അത്തരം ലംഘനങ്ങൾക്കുള്ള ശിക്ഷയിൽ ഒരു മാസം മുതൽ മൂന്ന് വർഷം വരെ തടവും പതിനായിരം റിയാൽ മുതൽ അൻപതിനായിരം റിയാൽ വരെ പിഴ അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഒന്ന് എന്നിവ ഉൾപ്പെടുന്നു.

രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും മന്ത്രാലയം ആവർത്തിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button