Hot NewsQatar

ഖത്തറിലെ സ്‌കൂളുകൾ ഓണ്ലൈനാക്കിയത് നീട്ടി; വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശങ്ങൾ

ദോഹ: 2022 ജനുവരി 27 വരെ ഓണ്ലൈൻ/വിദൂര പഠന സമ്പ്രദായം തുടരുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തറിൽ കോവിഡ് കേസുകളുടെ ദൈനംദിന വർദ്ധനവിന്റെ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നടപടി. സ്ഥിതിഗതികൾ വിശദമായി വിലയിരുത്തിയതിനുശേഷം കമ്മ്യൂണിറ്റി സുരക്ഷയുടെ താൽപ്പര്യാർത്ഥം ഇനിപ്പറയുന്നവ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു:

  • ജനുവരി 27 വരെ വിദ്യാർത്ഥികളുടെ ഹാജർ താൽക്കാലികമായി നിർത്തുന്നു. ഓണ്ലൈൻ/വിദൂര പഠനം തുടരുക
  • പബ്ലിക്, പ്രൈവറ്റ് സ്‌കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും അഡ്മിനിസ്ട്രേറ്റീവ്, എഡ്യൂക്കേഷൻ സ്റ്റാഫിന്റെ ഹാജർ തുടരണം.
  • മുമ്പ് പ്രഖ്യാപിച്ച ടെസ്റ്റ് ഷെഡ്യൂളുകൾ അനുസരിച്ച് 2022 ജനുവരി 18 മുതൽ ജനുവരി 27 വരെ സർക്കാർ സ്‌കൂളുകളുടെ ഒന്നാം സെമസ്റ്റർ സപ്ലിമെന്റ് പരീക്ഷകൾ നടത്തും. കൂടാതെ സ്‌കൂൾ കെട്ടിടങ്ങളിൽ അവരുടെ അക്കാദമിക് കലണ്ടറുകൾ അനുസരിച്ച് സ്വകാര്യ സ്‌കൂളുകളിലെ പ്രധാന പരീക്ഷകളും നടത്തും.
  • സ്‌കൂളിന്റെ ശേഷിയുടെ 50% നിരക്കിൽ ആവശ്യമെങ്കിൽ ചില വിഭാഗങ്ങൾക്ക് ഓഫ്‌ലൈൻ കളാസുകൾ നടത്താം. പൊതു സ്കൂളുകളിൽ ഗ്രേഡ് 12, സ്വകാര്യ സ്കൂളുകളിൽ ഗ്രേഡ് 11, 12, പൊതു-സ്വകാര്യ സ്‌കൂളുകളിലെ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾ, സ്പെഷ്യലൈസ്ഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ ആണവ. ഹാജർ ഓപ്‌ഷണൽ ആണ്.
  • രക്ഷിതാക്കൾക്ക് ആവശ്യമാണെങ്കിൽ നഴ്സറികൾ 50% ശേഷിയിൽ പ്രവർത്തിക്കാം. 
  • സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ ഹാജർനില 100% തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button