Qatar
അൽ റയ്യാനിലെ ബർഗർ റസ്റ്ററന്റിന് വിലക്ക്

മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990-ലെ 8-ാം നമ്പർ നിയമം ലംഘിച്ചതിന് “ഹംഗ്രി ബോയ് ബർഗർ” എന്ന റെസ്റ്റോറന്റ് 3 ദിവസത്തേക്ക് താൽക്കാലികമായി അടച്ചിടാൻ അൽ റയ്യാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
അനാരോഗ്യകരമായ സാഹചര്യത്തിൽ റസ്റ്ററന്റ് ഭക്ഷണം കൈകാര്യം ചെയ്യുന്നതായി മന്ത്രാലയത്തിന്റെ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.