Qatar

മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് താൽക്കാലികമായി അടച്ചു

ദോഹ: ഖത്തറിലെ പ്രശസ്തമായ മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് (Mathaf: Arab Museum of Modern Art) താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. മ്യൂസിയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

​മറുഉത്തരവ് ഉണ്ടാകുന്നത് വരെ മ്യൂസിയം അടച്ചിടുമെന്നാണ് അറിയിപ്പിലുള്ളത്. നേരിട്ടുള്ള സന്ദർശനം സാധ്യമല്ലാത്ത ഈ സാഹചര്യത്തിൽ, മതാഫ് എൻസൈക്ലോപീഡിയ (Mathaf Encyclopedia) വഴി മ്യൂസിയത്തിലെ ശേഖരങ്ങളും കലാരൂപങ്ങളും ഓൺലൈനായി ആസ്വദിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

​പുതുക്കിയ വിവരങ്ങൾക്കും മ്യൂസിയം വീണ്ടും തുറക്കുന്ന തീയതി അറിയുന്നതിനുമായി ഔദ്യോഗിക ചാനലുകൾ ശ്രദ്ധിക്കണമെന്ന് സന്ദർശകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Related Articles

Back to top button