Qatar
സൽവ റോഡിൽ ഗതാഗതം വഴി തിരിച്ചു വിടും

ദോഹ: ഓഗസ്റ്റ് 18 (വ്യാഴം) മുതൽ 6 ആഴ്ചത്തേക്ക് സാൽവ റോഡിൽ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.
നിർമ്മാണത്തിലിരിക്കുന്ന മെബൈരീക്ക് ഇന്റർചേഞ്ചിലെ ഗതാഗതം ദോഹയുടെ ദിശയിൽ 3 ലെയിനുകൾ അടങ്ങുന്ന സമാന്തര റോഡിലേക്ക് മാറ്റും.
പുതിയ ജംഗ്ഷന്റെ നിർമാണത്തിനായാണ് മാറ്റമെന്നു അഷ്ഗൽ ട്വിറ്റർ ഹാൻഡിലിൽ അറിയിച്ചു.