പ്രതിസന്ധിയിൽ കൈവിടാഞ്ഞതിന് ദോഹയിലിറങ്ങി നന്ദി അറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി

ദോഹ: ഇന്ത്യയുടെ അതിതീവ്രമായ രണ്ടാം ഘട്ട കൊവിഡ് പ്രതിസന്ധിയിൽ കയ്യയച്ച്‌ സഹായിച്ച ഖത്തറിന് ദോഹയിലെത്തി നന്ദി അറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. തന്റെ ത്രിദിന കുവൈത്ത് സന്ദർശനത്തിൽ യാത്രമധ്യേ ബുധനാഴ്ച്ച വൈകുന്നേരം അദ്ദേഹം ദോഹയിൽ ഇറങ്ങുകയായിരുന്നു. ഖത്തർ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ബിൻ അഹമ്മദ് ബിൻ അൽ മെസ്‌നദുമായി കൂടിക്കാഴ്ച നടത്തിയ വിദേശകാര്യ മന്ത്രി കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിച്ചതിനൊപ്പം മേഖലയിൽ ഖത്തറിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. 

ഇന്ത്യയുടെ കോവിഡ് യുദ്ധത്തിൽ ഖത്തർ നൽകിയ സഹായത്തിനും ഐക്യദാർഢ്യത്തിനും നന്ദി അറിയിച്ചതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബുധനാഴ്ച രാത്രിയോടെ തന്നെ ജയശങ്കർ കുവൈറ്റിലേക്ക് തിരിക്കുകയായിരുന്നു. 

Exit mobile version