Qatar

ഏപ്രിൽ 12 മുതൽ ഖത്തറിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നു

ദോഹ: ഖത്തറിലെ നഴ്‌സറികൾ, കിന്റർഗാർട്ടനുകൾ, സർക്കാർ-സ്വകാര്യ സ്‌കൂളുകൾ, വിദ്യാഭ്യാസ സേവന കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏപ്രിൽ 12 ഞായറാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

അംഗീകൃത അക്കാദമിക് കലണ്ടർ പ്രകാരം സേവനങ്ങളും നേരിട്ട് ലഭ്യമാകും.
രണ്ടാം സെമസ്റ്ററിലെ മിഡ്-ടേം പരീക്ഷകൾക്കായി സർക്കാർ സ്കൂളുകളിൽ ഓൺലൈൻ അസസ്‌മെന്റ് ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾ ഏർപ്പെടുത്തും. സ്വകാര്യ സ്‌കൂളുകൾ അതത് വിദ്യാഭ്യാസ ബോർഡുകളുടെ തീരുമാനങ്ങൾക്കനുസരിച്ച് പരീക്ഷകൾ നടത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button