കസ്റ്റഡിയിലെടുക്കപ്പെട്ട വാഹനങ്ങളുടെ ഉടമകൾ, നടപടിക്രമങ്ങൾ പൂർത്തിയാക്കി വാഹനങ്ങൾ തിരികെ ലഭിക്കാനായി ഇൻഡസ്ട്രിയൽ ഏരിയയിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തെ സമീപിക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു.
മൂന്ന് മാസത്തിലേറെയായി കണ്ടുകെട്ടിയ വാഹനങ്ങളുടെ ഉടമകൾ 2023 സെപ്റ്റംബർ 4 തിങ്കളാഴ്ച മുതൽ 30 ദിവസത്തിനകം വകുപ്പിനെ സമീപിക്കണം.
പിഴയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനങ്ങൾ തിരികെ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ 52ൽ പൂർത്തിയാക്കാമെന്നും അധികൃതർ അറിയിച്ചു.
ഈ വാഹനങ്ങളുടെ ഉടമകൾ നിശ്ചിത കാലയളവിനുള്ളിൽ ഹാജരായില്ലെങ്കിൽ വകുപ്പ് അവ പൊതു ലേലത്തിൽ വിൽപ്പനയ്‌ക്കായി പ്രദർശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX