രാജ്യം മാറ്റിയും ഉത്പന്നം കലർത്തിയും വിൽപ്പന; പ്രമുഖ ഹൈപ്പർമാർക്കറ്റുകൾക്ക് പണി കിട്ടി
ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ നിയമം 8 ലെ ആർട്ടിക്കിൾ 7 ലംഘിച്ചതിന്, ഹസ്ം അൽ മർഖിയ, ലുസൈൽ, ഓൾഡ് എയർപോർട്ട് എന്നിവിടങ്ങളിലെ മൂന്ന് ഭക്ഷണശാലകളിലെ പച്ചക്കറി, പഴം സെക്ഷൻ അടച്ചുപൂട്ടുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു.
മർസ ഹൈപ്പർമാർക്കറ്റ്, ഫാമിലി ഫുഡ് സെന്റർ, അബു ഖലീഫ ട്രേഡിംഗ് എന്നിവയാണ് അടച്ചുപൂട്ടിയ ഔട്ട്‌ലെറ്റുകൾ.
ചില ഉൽപ്പന്നങ്ങളുടെ ഉത്ഭവ രാജ്യം മാറ്റി, ഉയർന്ന വിലയ്ക്ക് വിൽക്കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്ത ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ കലർത്തി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രദർശിപ്പിക്കുക എന്നിവയാണ് ലംഘനങ്ങൾ.
2023 ഫെബ്രുവരി 7 മുതൽ ഫെബ്രുവരി 9 വരെ ഓരോ ഔട്ട്‌ലെറ്റിനും മൂന്ന് ദിവസമായിരിക്കും അടച്ചുപൂട്ടൽ കാലയളവ്.
ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008-ലെ 8-ാം നമ്പർ നിയമത്തിലും അതിന്റെ എക്സിക്യൂട്ടീവ് ബൈലോയിലും അനുശാസിക്കുന്ന കടമകൾ നിറവേറ്റുന്നതിൽ ഒരു അനാസ്ഥയും സഹിക്കില്ലെന്ന് MoCI ആവർത്തിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ