ഇക്കുറി റേഞ്ച് റോവർ; ആഴ്ചകൾക്കുള്ളിൽ വീണ്ടും അബുദാബി ബിഗ് ടിക്കറ്റ് ജേതാവായി ഖത്തറിലെ ഇന്ത്യക്കാരൻ


അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസിക്ക് വീണ്ടും ഭാഗ്യം. ഡിസംബറിൽ നടന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ 1 കിലോ സ്വർണം നേടിയ സുമൻ മുത്തയ്യ നാടാർ രാഗവനെയാണ് ഈ മാസത്തെ ഡ്രീം കാർ റാഫിൾ നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം തേടിയെത്തിയത്. റേഞ്ച് റോവർ കാറാണ് സുമന് സമ്മാനമായി ലഭിച്ചത്.
ഒരു വർഷത്തിലേറെയായി രാഘവൻ ടിക്കറ്റ് വാങ്ങുന്നുണ്ട്. താൻ റേഞ്ച് റോവർ വിറ്റ് നാട്ടിലുള്ള കുടുംബത്തിന് പണം അയയ്ക്കുമെന്ന് അദ്ദേഹം ബിഗ് ടിക്കറ്റിന്റെ പ്രതിനിധികളോട് പറഞ്ഞു. ഡിസംബറിൽ സ്വർണം നേടിയപ്പോൾ, താൻ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്റെ ഇരട്ട പെൺമക്കളുടെ ഭാവിക്കായി പണം നിക്ഷേപിക്കുമെന്നും രാഘവൻ പറഞ്ഞിരുന്നു.
ഇരട്ടഭാഗ്യം തേടിയെത്തിയ അവിശ്വസനീയതയിൽ ഒരു ദിവസം ഗ്രാൻഡ് പ്രൈസ് ജേതാവായി തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയും സുമന് ഇരട്ടിയായി. “ഞാൻ എല്ലാ മാസവും ടിക്കറ്റ് വാങ്ങുന്നത് തുടരും,” അദ്ദേഹം പറഞ്ഞു.
അടുത്ത മാസത്തെ നറുക്കെടുപ്പിന് ഫെബ്രുവരി 28 വരെ ഓൺലൈനായോ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ ഇന്റർനാഷണൽ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ ടിക്കറ്റുകൾ വാങ്ങാം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ