അഭയാർത്ഥികൾ കരുതലിന്റെ നിറവിൽ, അമീരി സേന അഫ്‌ഗാനിൽ രക്ഷിച്ചത് നിരവധി പേരെ.

ദോഹ: ദോഹയിലെ അഭയാർത്ഥി ക്യാമ്പുകളിലെത്തിയ അഫ്‌ഗാനികൾ സുരക്ഷിതരും സന്തോഷവാന്മരുമാണെന്ന് ഓർമപ്പെടുത്തി വിഡിയോ പങ്കുവെച്ച് ഖത്തർ ഗവണ്മെന്റ് കമ്യൂണിക്കേഷൻ ഓഫീസ് (GCO). ആതിഥ്യത്തിന്റെയും കരുതലിന്റെയും കാരുണ്യത്തിന്റെയും അന്തരീക്ഷമാണ് ദോഹയിലെ അഭയാർത്ഥി ക്യാമ്പുകളിലെന്നു അധികൃതർ പറഞ്ഞു. ക്രിയാത്മകമായ മാനുഷികതയുടെ നിറവ് എന്നും ഹൃദയഹാരിയായ വീഡിയോയുടെ അടിക്കുറിപ്പായി ജിസിഒ കുറിച്ചു.
https://twitter.com/QatarEmb_Kabul/status/1429401147274629127?s=19
അതേസമയം, ഖത്തറിലെ അമീരി എയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ നിരവധിയായ അഫ്‌ഗാനി പൗരന്മാരെയും വിദ്യാർത്ഥികളെയും വിദേശ നയതന്ത്രജ്ഞരെയും അഫ്‌ഗാനിൽ നിന്ന് ഒഴിപ്പിച്ചതായി കമ്യൂണിക്കേഷൻ ഓഫീസ് അറിയിച്ചു. അഫ്‌ഗാന് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സഹായങ്ങളിലൂടെയുമുള്ള പിന്തുണയിൽ പിന്നോട്ടിലെന്നും ഖത്തർ സർക്കാർ വ്യക്തമാക്കി.
The Qatar Amiri Air Force has safely evacuated Afghan citizens, students, foreign diplomats, and journalists from Afghanistan. The State of #Qatar will spare no effort to support the Afghan people through diplomacy, dialogue and aid. pic.twitter.com/dvUUUnQn7S
— مكتب الاتصال الحكومي (@GCOQatar) August 21, 2021
നേരത്തെ, ഖത്തറിൽ നിന്ന് 72 മണിക്കൂറിനുള്ളിൽ വിദ്യാർത്ഥിനികളും മാധ്യമപ്രവർത്തകരും അടങ്ങുന്ന അഞ്ഞൂറോളം പേരെ ഖത്തറിന്റെ നേതൃത്വത്തിൽ ദോഹയിലെ സുരക്ഷിതകേന്ദ്രങ്ങളിൽ എത്തിച്ചതായി വിദേശകാര്യ സഹമന്ത്രി ലോള്വാ അൽഘട്ടർ വെളിപ്പെടുത്തിയിരുന്നു. കൂടുതലും പെണ്കുട്ടികളെയും മാധ്യമപ്രവർത്തകരെയുമാണ് ഖത്തർ ഒഴിപ്പിക്കുന്നത് എന്നും അവർ വ്യക്തമാക്കി. ഖത്തർ സേന അഫ്‌ഗാനിൽ നടത്തുന്ന രക്ഷാപ്രവർത്തനത്തിന്റെ വിഡിയോയും അവർ പങ്കുവെച്ചു.
https://twitter.com/Lolwah_Alkhater/status/1428809624451436544?s=19