
ദോഹ: ഇന്ത്യയിൽ നിന്നും കൊവീഷീൽഡ് വാക്സീൻ രണ്ടു ഡോസും സ്വീകരിച്ചു ഖത്തറിലെത്തുന്നവർക്ക് തങ്ങളുടെ ഇഹ്തിറാസ് ആപ്പിൽ ‘വാക്സിനേറ്റഡ്’ സ്റ്റാറ്റസ് കാണിക്കാൻ ചെയ്യേണ്ടതെന്ത്. ഇതിനായി ലളിതമായൊരു ഇമെയിൽ അപേക്ഷ മാത്രമേ വേണ്ടതുള്ളൂ.
ഇന്ത്യയിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർക്ക് ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് hcqprotocol@hamad.qa, post@moph.gov.qa, cdc@moph.gov.qa എന്നീ ഇ-മെയിൽ ഐഡികളിലേക്ക് അയച്ചു കൊടുത്ത്, സ്റ്റാറ്റസ് മാറ്റാനായി അഭ്യർത്ഥിക്കുകയാണ് ഇതിനായി വേണ്ടത്. വിവരങ്ങൾ പരിശോധിച്ച ഉടൻ പ്രസ്തുത വ്യക്തിയുടെ ഇഹ്തിറാസ് ആപ്പിൽ ‘വാക്സിനേറ്റഡ്’ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യപ്പെടും.
ഖത്തർ അംഗീകരിച്ച വാക്സിനുകൾ എടുത്തവരെ മാത്രമേ രാജ്യത്ത് വാക്സീൻ എടുത്തവരായി അംഗീകരിക്കുകയുള്ളൂ. ഇന്ത്യയിലെ പ്രധാന വാക്സീൻ ആയ കൊവീഷീൽഡ് ഖത്തർ അംഗീകൃതമാണ്. വിദേശത്ത് പോകുന്നവരുടെ വാക്സീൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പറും ക്യു. ആർ കോഡും നിർബന്ധമാണ്.