Qatar
ജൂലൈ 9 മുതൽ ഈ ദിവസങ്ങളിൽ ദോഹ മെട്രോ അടച്ചിടും.

ദോഹ: ജൂലൈ 9 മുതല്‍ ആഗസ്ത് 13 വരെയുള്ള വെള്ളിയാഴ്ച്ചകളിലും ജൂലൈ 21 മുതല്‍ 24 വരെ ബക്രീദ് അവധി ദിനങ്ങളിലും ദോഹ മെട്രോ സര്‍വീസ് അടച്ചിടും. മെട്രോ ശൃംഖലയിലെ അത്യാവശ്യ നവീകരണപ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് സർവീസ് താൽകാലികമായി നിർത്തിവെക്കുന്നത്. നവീകരണപ്രവർത്തനങ്ങൾ, സംവിധാനത്തിന്റെ മൊത്തം ശേഷി വർധിപ്പിക്കാനും പുതിയ ട്രെയിനുകൾ ഏർപ്പെടുത്താനും ഭാവിയിൽ കൂടുതൽ സർവീസുകൾ ലഭ്യമാക്കുന്നതിലേക്കും നയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാർ താരതമ്യേന ഏറ്റവും കുറഞ്ഞ ദിവസങ്ങളാണ് അടച്ചിടലിനായി തിരഞ്ഞെടുത്തതെന്നും സംഘം ട്വിറ്റർ പേജിൽ അറിയിച്ചു.
https://twitter.com/metrotram_qa/status/1411336058294390791?s=19