ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ കോവിഡ്-19 ഇതര ഹോസ്പിറ്റലുകളിലേക്കുള്ള സന്ദർശക മാനദണ്ഡം പുതുക്കി. ഇന്ന് മുതൽ ഉച്ചക്ക് 12:30 മുതൽ രാത്രി 8 വരെയാകും സന്ദർശകരെ പ്രവേശിപ്പിക്കുക.
ആശുപത്രിയിൽ എത്തുന്നവർ എല്ലാം ഇഹ്തിരോസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരായിരിക്കണം. മാസ്‌ക് ധരിച്ചിരിക്കണം, പ്രവേശനത്തിന് മുൻപായി ശരീര താപനില പരിശോധനയുണ്ടാകും.
ഒരു സമയം ഒരാൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. അതും ഒരു മണിക്കൂർ മാത്രം. ഒരു ദിവസം ആകെ 3 സന്ദർശകർ മാത്രം. കൂടെ അനുഗമിക്കുന്നവർക്ക് പ്രവേശനം ഇല്ല. ഭക്ഷ്യപാനീയങ്ങൾ, പൂക്കൾ, ചോക്ലേറ്റ് തുടങ്ങിയ വസ്തുക്കൾ ഒന്നും ആശുപത്രിക്കുള്ളിലേക്ക് കടത്തിവിടില്ല. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല.
അതേ സമയം കമ്യൂണികബിൾ ഡിസീസ് സെന്റർ, ഹസം മൊബൈറിക്ക് ജനറൽ ഹോസ്പിറ്റൽ, ദി ക്യൂബൻ ഹോസ്പിറ്റൽ, മെസയീദ് എന്നീ കോവിഡ് സ്പെഷ്യൽ ഹോസ്പിറ്റലുകളിൽ പതിവ് സന്ദർശനനിരോധനം തുടരും.