2024 ആദ്യപാദം: മുൻ റെക്കോഡുകൾ തിരുത്തി ഹമദ് എയർപോർട്ട്
2023 ൽ സ്ഥാപിച്ച എല്ലാ മുൻ റെക്കോർഡുകളും മറികടന്ന് ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (DOH) യാത്രക്കാരുടെ എണ്ണത്തിൽ 2024 ആദ്യപാദത്തിൽ (Q1) പുതിയ റെക്കോഡ് സൃഷ്ടിച്ചു.
ഈ പാദത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർദ്ധനവ് (27.6%) രേഖപ്പെടുത്തി. അതുപോലെ തന്നെ വിമാനങ്ങളുടെ ചലനങ്ങളിൽ 23.9% വും ചരക്ക് പ്രവർത്തനങ്ങളിൽ 15.4% വും വീതം ഗണ്യമായ വളർച്ച രേഖപ്പെടുത്തി.
ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ 2024 ആദ്യ പാദത്തിൽ മൊത്തം 13,171,540 പേർ യാത്ര ചെയ്തു. ജനുവരിയിൽ 4,533,212 യാത്രക്കാരും ഫെബ്രുവരിയിൽ 4,368,710 യാത്രക്കാരും മാർച്ചിൽ 4,269,618 യാത്രക്കാരും ഇതിൽ ഉൾപ്പെടുന്നു.
മുൻവർഷത്തെ അപേക്ഷിച്ച് എയർക്രാഫ്റ്റ് ചലനങ്ങളിൽ വർധനയുണ്ടായി, മൊത്തം 69,959 പേർ വിമാനത്താവളത്തിൽ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്തു – ജനുവരിയിൽ 23,996, ഫെബ്രുവരിയിൽ 22,736, മാർച്ചിൽ 23,227 എന്നിങ്ങനെ.
2024-ൻ്റെ ആദ്യ പാദത്തിൽ, ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് 626,338 ടൺ ചരക്ക് കൈകാര്യം ചെയ്യുകയും 7,210,079 ട്രാൻസ്ഫർ ബാഗേജുകൾ ഉൾപ്പെടെ 10,457,444 ബാഗുകൾ നീക്കുകയും ചെയ്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5