Qatar
ഗൾഫ് എഞ്ചിനീയറിംഗ് ഫോറം ദോഹയിൽ ആരംഭിച്ചു
24-ാമത് ഗൾഫ് എഞ്ചിനീയറിംഗ് ഫോറം ഇന്നലെ ദോഹയിൽ ആരംഭിച്ചു. മാരത്തൺ ചർച്ചകൾ, ജിസിസി രാജ്യങ്ങളിലെ കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കൽ, ഡിജിറ്റൽ പരിവർത്തനം, സ്മാർട്ട് സേവനങ്ങൾ, മാലിന്യ പുനരുപയോഗം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ എന്നിവ ഫോറത്തിൽ വിഷയമാകും.
പ്രധാനമന്ത്രിയുടെ ആഭിമുഖ്യത്തിൽ, ‘പരിസ്ഥിതി എഞ്ചിനീയറിംഗും സുസ്ഥിരതയും’ എന്ന ശീർഷകത്തിൽ, മുനിസിപ്പാലിറ്റി മന്ത്രാലയവും ഗൾഫ് എഞ്ചിനീയറിംഗ് ഫെഡറേഷനും ഖത്തർ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സും ചേർന്ന് ഷെറാട്ടൺ ഹോട്ടലിലാണ് ത്രിദിന പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി നാളെ സമാപിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ