ഖത്തറിൽ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിൽ ഇരട്ടിയിലധികം വർധന
പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പ്രതിമാസ ബുള്ളറ്റിൻ പ്രകാരം, ഖത്തറിൽ 2023 ജനുവരിയിൽ ഇഷ്യു ചെയ്ത പുതിയ ഡ്രൈവർ ലൈസൻസുകളുടെ എണ്ണത്തിൽ 2022 നെ അപേക്ഷിച്ച് ഇരട്ടിയിലധികം വർധന. പ്രതിമാസ നിരക്കിൽ 206.6 ശതമാനം അധികം ലൈസൻസുകളാണ് വിതരണം ചെയ്തത്.
അതേസമയം, രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണത്തിലും വർധനയുണ്ടായി. പ്രതിമാസ നിരക്കിൽ 40.2 ശതമാനം (2022 ഡിസംബറിനെ അപേക്ഷിച്ച്) അധികം വാഹനങ്ങൾ നിരത്തിലെത്തി.
മൊത്തം ട്രാഫിക് ലംഘനങ്ങൾ 78.4 ശതമാനം വർദ്ധിച്ചു (2022 ഡിസംബറിനെ അപേക്ഷിച്ച്). അധിക വേഗത (റഡാർ) ഏറ്റവും ഉയർന്ന പ്രതിമാസ വർദ്ധന നിരക്കായ 210.9 ശതമാനം രേഖപ്പെടുത്തി.
ഖത്തറിലെ മൊത്തം ജനസംഖ്യ 2022 ജനുവരിയിൽ 2.79 ദശലക്ഷത്തിൽ നിന്ന് 2023 ജനുവരിയിൽ 2.95 ദശലക്ഷമായി വർധിച്ചതായി ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. ഇത് പ്രതിമാസം 1.6 ശതമാനം വർദ്ധിച്ചു (ഡിസംബർ 2022 നെ അപേക്ഷിച്ച്). വാർഷിക നിരക്കിൽ 5.8 ശതമാനമാണ് വർദ്ധന.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ