Qatar
ഖത്തർ ഇന്റർനാഷണൽ ആർട്ട് ഫെസ്റ്റിവൽ നവംബർ 25 മുതൽ 30 വരെ നടക്കും
ഖത്തർ ഇൻ്റർനാഷണൽ ആർട്ട് ഫെസ്റ്റിവൽ 2024 ൻ്റെ ആറാമത് എഡിഷൻ 2024 നവംബർ 25 മുതൽ 30 വരെ നടക്കും.
കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ – കത്താറയും മാപ്‌സ് ഇൻ്റർനാഷണൽ ഡബ്ല്യുഎൽഎല്ലും ചേർന്ന് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ 72 രാജ്യങ്ങളിൽ നിന്നുള്ള 350-ലധികം കലാകാരന്മാർ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അവരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നുണ്ട്.
ശിൽപങ്ങളുടെ പ്രദർശനം, പാനൽ ചർച്ചകൾ, ആർട്ട് വർക്ക് ഷോപ്പുകൾ, ലൈവ് പെയിൻ്റിംഗ് ഇവൻ്റ് എന്നിങ്ങനെ പതിനാലു പരിപാടികൾ നടക്കും. കലാസൃഷ്‌ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന സാംസ്‌കാരിക പരിപാടികൾ, സംഗീത സായാഹ്നങ്ങൾ, ഫാഷൻ ഷോകൾ എന്നിവയും ഫെസ്റ്റിവലിൽ ഉൾപ്പെടും.
നവംബർ 30-ന് മികച്ച കലാസൃഷ്ടികളെ ആദരിക്കുന്ന അവാർഡ് ദാന ചടങ്ങോടെയാണ് പരിപാടി അവസാനിക്കുക.