ഖത്തറിലേക്ക് വരുന്നവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഗൈഡുമായി സർക്കാർ

ഖത്തറിലേക്ക് വരാൻ ഉദ്ദേശിക്കുന്ന യാത്രക്കാർക്കായി പുതിയ യാത്രാനയത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ ലളിതമായി മനസ്സിലാക്കാൻ ഇന്ററാക്ടീവ് ഗൈഡ് പുറത്തിറക്കി ഖത്തർ ഗവണ്മെന്റ് കമ്യൂണിക്കേഷൻ ഓഫീസ് (ജിസിഒ). https://www.gco.gov.qa/en/travel/ എന്ന വെബ്സൈറ്റിലെത്തി, യാത്രയുമായും നിങ്ങൾ സ്വീകരിച്ച വാക്സിനേഷനുമായും പ്രായപൂർത്തിയാകാത്തവർ കൂടെയുണ്ടെങ്കിൽ അത് സംബദ്ധിച്ചും അനുയോജ്യമായ വിവരങ്ങൾ മാർക്ക് ചെയ്ത് നൽകിയാൽ, ഖത്തർ യാത്രയിൽ നിങ്ങൾ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും കരുതേണ്ട രേഖകളെകുറിച്ചും ക്വാറന്റീൻ ആവശ്യമെങ്കിൽ അതുമുൾപ്പടെ വിശദമായ ഗൈഡ് ലഭിക്കും. ഇത് സംബന്ധിച്ച വിഡിയോയും ജിസിഒ അവരുടെ ട്വിറ്റർ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Exit mobile version