Qatar
ഖത്തറിൽ ഏറെക്കാലം വ്യാപാരിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി
ഖത്തറിൽ ദീർഘകാലം പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി. തൃശൂര്‍ ഒരുമനയൂർ തൃത്തല്ലൂർ സ്വദേശി, പരേതനായ മുഹമ്മു മകന് കല്ലയില്‍ അഷറഫ് ആണ് മരണപ്പെട്ടത്. 62 വയസ്സായിരുന്നു. ഖത്തറിലെ സൂഖ്അസീരിയില് ദീർഘകാലം വ്യാപാരിയായിരുന്ന അഷ്റഫ്, അല്പകാലം അല്‍ഖോര്‍ ഹമദ് ആശുപത്രി മെഡിക്കല്‍ സ്റ്റാഫ് ആയും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സൈനബ. ഫവാസ്, ഫഹദ്, ഫാരിഷ് (ഖത്തര്‍) എന്നിവർ മക്കളാണ്. മൃതദേഹം തൃത്തല്ലൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.