QatarUncategorized
ഇന്ത്യയിൽ നിന്ന് വിദേശത്തു പോകുന്നവർക്ക് കൊവിഡ് വാക്സീൻ, 28 ദിവസം കഴിഞ്ഞാൽ തന്നെ രണ്ടാം ഡോസ്
ന്യൂഡൽഹി: പഠനത്തിനോ തൊഴിൽ സംബദ്ധമായ ആവശ്യങ്ങൾക്കോ വിദേശത്തേക്കു പോകേണ്ടവർക്ക് കൊവിഡ് വാക്സിൻ രണ്ടാം ഡോസ് ലഭിക്കാനുള്ള ഇടവേള കേന്ദ്ര ആരോഗ്യ മന്ത്രാലയം കുറച്ചു. ആദ്യ ഡോസ് കഴിഞ്ഞ് 28 ദിവസത്തിനു ശേഷം തന്നെ ഇവർക്ക് രണ്ടാമത്തെ ഡോസും അനുവദിക്കും.
ഓഗസ്റ്റ് 31 വരെ വിദേശയാത്ര നടത്തുന്ന വിദേശ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും വിദേശത്ത് തൊഴിലെടുക്കുന്ന പ്രവാസികൾക്കും ഒപ്പം ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള കായികതാരങ്ങൾക്കും അവരുടെ സ്റ്റാഫുകൾക്കുമാണ് ഈ ഇളവ് ലഭ്യമാകുക.
ഇവർ രണ്ടാം ഡോസ് സ്വീകരിക്കുമ്പോൾ പാസ്പോർട്ട് തന്നെ ഐഡി കാർഡായി നൽകണം. പാസ്പോർട്ടുമായി ലിങ്ക് ചെയ്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് തന്നെ നൽകാനാണിത്. യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കുന്ന രേഖകൾ തെളിവായി നൽകുകയും വേണം.