Qatar
ഒരാഴ്ച്ചക്കിടെ ഇതാദ്യം; ഖത്തറിൽ മൊബൈൽ ഫോണുകളിൽ സുരക്ഷാ മുന്നറിയിപ്പ് സന്ദേശമെത്തി

ദോഹ: ഒരാഴ്ചക്കിടെ ആദ്യമായി ഖത്തറിലെ സുരക്ഷാ ഏജൻസികൾ രാജ്യവ്യാപകമായി മൊബൈൽ ഫോണുകളിൽ അടിയന്തര സുരക്ഷാ മുന്നറിയിപ്പ് (Security Alert) നൽകി. ഡ്രോൺ അല്ലെങ്കിൽ മിസൈൽ ആക്രമണ സാധ്യത സൂചിപ്പിച്ചുകൊണ്ടുള്ള സന്ദേശമാണ് ഉച്ചത്തിലുള്ള ശബ്ദത്തോടെ ഫോണുകളിൽ എത്തിയത്.
ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും ജനാലകളിൽ നിന്നും മാറി നിൽക്കണമെന്നും മുന്നറിയിപ്പിൽ പറഞ്ഞു . എന്നാൽ, സന്ദേശം ലഭിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ സുരക്ഷാ ഭീഷണി ഒഴിഞ്ഞതായും സാഹചര്യം നിയന്ത്രണവിധേയമാണെന്നുമുള്ള അടുത്ത സന്ദേശം എല്ലാ ഫോണുകളിലും എത്തി.
രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇത്തരം അറിയിപ്പുകൾ നൽകുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.




