QatarTechnology

സാമ്പത്തിക ബാധ്യതകൾ ഇനി മെട്രാഷ് വഴി അടയ്ക്കാം; ലളിതമായ നടപടിക്രമങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെർച്ച് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ (Financial Claims) ഇനി മുതൽ മെട്രാഷ്  (Metrash) ആപ്പ് വഴി നേരിട്ട് അടയ്ക്കാം. ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

​മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി:

  • ഘട്ടം 1: മെട്രാഷ് ആപ്പിലെ ‘Security’ വിൻഡോ തുറക്കുക. അതിൽ കാണുന്ന ‘Financial Claims’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ഘട്ടം 2: ഇവിടെ വ്യക്തിഗത ആവശ്യങ്ങൾക്കായി ‘Personal’ എന്നോ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കായി ‘Establishment’ എന്നോ ഉള്ള ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കാം.
  • ഘട്ടം 3: തുടർന്ന് വരാനുള്ള തുകയോ ടിക്കറ്റുകളോ ‘Records’ എന്ന വിഭാഗത്തിൽ തെളിയും. ഇവിടെ നിന്നും ആവശ്യമായ തുക സെലക്ട് ചെയ്ത് ‘Pay’ ബട്ടൺ ഉപയോഗിച്ച് പണമടയ്ക്കാവുന്നതാണ്.

​റസിഡൻസി സംബന്ധമായ അന്വേഷണങ്ങൾ, ട്രാഫിക് പിഴകൾ എന്നിവയ്ക്ക് പുറമെ സാമ്പത്തിക ക്ലെയിമുകൾ കൂടി ആപ്പിൽ ഉൾപ്പെടുത്തിയത് പ്രവാസികൾക്കും കമ്പനികൾക്കും വലിയ ആശ്വാസമാകും. ഗവൺമെന്റ് സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Related Articles

Back to top button