ദോഹ: പ്രവാസികളുടെ പ്രവേശനവും പുറത്തുകടക്കലും (entry and exit) നിയന്ത്രിക്കുന്ന റെസിഡൻസി നിയമം ലംഘിച്ച ഒരു കൂട്ടം ആളുകളെ സെർച്ച് ആൻഡ് ഫോളോ-അപ്പ് വകുപ്പിന്റെ നേതൃത്വത്തിൽ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.
തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടുന്ന തൊഴിലാളികളെക്കുറിച്ചും അവരുടെ താമസ നിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ചും ഔദ്യോഗിക റിക്രൂട്ടർമാരിൽ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് MoI പറഞ്ഞു.
ഏഷ്യൻ പൗരത്വമുള്ള 16 ഗാർഹിക തൊഴിലാളികളെ ഈ രീതിയിൽ പിടികൂടി. അതേ രാജ്യക്കാരനായ ഒരു വ്യക്തിയുടെ കീഴിലിലുള്ള റെസിഡൻസി നിയമം ലംഘിച്ചവരാണിവർ. നിയമാനുസൃത നിയമനടപടികൾ പൂർത്തിയാക്കാൻ ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi