Qatar
ബക്രീദ്: പരിശോധനകൾ ശക്തമാക്കി മുൻസിപ്പാലിറ്റികൾ
ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി ആരോഗ്യ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഖത്തറിലെ ഭക്ഷണശാലകളിലും അറവു കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികൾ പരിശോധന കാമ്പെയ്‌നുകൾ ശക്തമാക്കി.
ദോഹ മുനിസിപ്പാലിറ്റി അതിന്റെ ആരോഗ്യ നിരീക്ഷണ വിഭാഗങ്ങൾക്കായി ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആഘോഷങ്ങളുടെ അവസാനം വരെ തുടരും.
ഭക്ഷണ വിതരണ കമ്പനികൾ, കശാപ്പ് ശാലകൾ, പരമ്പരാഗത ഭക്ഷണങ്ങൾ നൽകുന്ന ശാലകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, മധുരപലഹാരങ്ങൾ, പഴം, പച്ചക്കറി കടകൾ എന്നിവ പരിശോധന ഡ്രൈവുകളിൽ ഉൾപ്പെടും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi