
ദോഹ: ഹമദ് ജനറൽ ആശുപത്രിയിലെ മുറികളുടെ ശീതീകരണ സംവിധാനത്തിൽ താപനില കുറക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കരുതെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഒരാൾ ഈ രീതിയിൽ താപനില കുറക്കാൻ ശ്രമിച്ചത് സാങ്കേതിപ്രശ്നത്തിന് കാരണമായ പശ്ചാത്തലത്തിലാണ് അറിയിപ്പ്. രോഗികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് ആശുപത്രി മുറികളിൽ പൊതുവായ താപനില 22 ഡിഗ്രി സെൽഷ്യസ് ആയി നിജപ്പെടുത്തിയിരിക്കുകയാണ്. സന്ദർശകരും മറ്റും നിശ്ചിത താപനില കുറക്കരുത് എന്നാണ് മാനേജ്മെന്റിന്റെ കര്ശനനിർദ്ദേശം.
അത്യാഹിത സേവനങ്ങൾക്കുള്ള കെട്ടിടങ്ങളിൽ ഉൾപ്പടെ ശാസ്ത്രീയമായി ക്രമീകരിച്ച എയര്കണ്ടീഷനിംഗ് സംവിധാനം കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും, സംവിധാനം 24 മണിക്കൂറും മോണിറ്റർ ചെയ്യപ്പെടുന്നതായും ഇത് സംബന്ധിച്ച് ഇത് വരെയും പരാതികൾ ഒന്നും തന്നെ ഉയർന്നിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
https://twitter.com/HMC_Qatar/status/1410274587439472641?s=09