ദോഹ: ഇന്ത്യ ഖത്തർ എയർബബിൾ കരാർ പുതുക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു. 2021 ജൂലൈ മാസത്തേക്ക് കൂടിയാണ് കരാർ പുതുക്കി നീട്ടിയത്. ജൂലൈ 31 ആണ് പുതിയ കാലാവധി. ഇതോടെ ഇന്ന് രാവിലെയോടെ മുടങ്ങിയ വിമാനസർവീസുകൾ പുനരാരംഭിച്ചു. രാവിലെ മുടങ്ങിയ സർവീസുകൾ രാത്രിയിലേക്ക് റീഷെഡ്യൂൾ ചെയ്യാൻ ശ്രമിക്കുന്നതായി ട്രാവൽ ഏജൻസികൾ അറിയിച്ചിട്ടുണ്ട്. രാത്രി മുതലുള്ള സർവീസുകൾ എല്ലാം യഥാക്രമം തുടരും.
കരാർ പുതുക്കുന്നതിനായി പരിശ്രമിച്ച സിവിൽ ഏവിയേഷൻ അധികൃതർക്കും ഒപ്പം വിമാനക്കമ്പനികൾക്കും ഖത്തറിലെ ഇന്ത്യൻ എംബസി ട്വിറ്ററിൽ നന്ദി രേഖപ്പെടുത്തി.
The Air Bubble Arrangement between India and Qatar extended for July 2021. The flights have resumed under this arrangement. Thank Civil aviation authorities and airlines on both sides for their continued cooperation in providing the requisite air connectivity.
— India in Qatar (@IndEmbDoha) July 1, 2021