Qatar
ദോഹ മെട്രോയിൽ ഞായറാഴ്ച്ച മുതൽ യാത്രക്കാർ കൂടും
ഒക്ടോബർ 3 ഞായറാഴ്ച മുതൽ ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ നാലാം ഘട്ട ഇളവ് മന്ത്രിസഭ പ്രഖ്യാപിച്ചതിനെത്തുടർന്നു, മെട്രോ ട്രെയിനുകളിൽ ആകെ ശേഷിയുടെ 75% വരെ യാത്രക്കാരെ പ്രവേശിപ്പിക്കുമെന്നു ദോഹ മെട്രോ വ്യക്തമാക്കി. മെട്രോയും മെട്രോലിങ്കും മെട്രോഎക്സ്പ്രസ്സും അടങ്ങുന്ന ഗതാഗത സംവിധാനങ്ങൾക്കെല്ലാം ഇത് ബാധകമാകും. മന്ത്രിസഭാ തീരുമാനത്തെത്തുടർന്നാണ് മാറ്റമെന്നും പുതിയ ഒക്യൂപൻസി ഞായറാഴ്ച മുതൽ നിലവിൽ വരുമെന്നും മെട്രോ അധികൃതർ ട്വിറ്ററിൽ അറിയിച്ചു.
مستجدات خدمة مترو الدوحة
— Doha Metro & Lusail Tram (@metrotram_qa) September 30, 2021
Doha Metro service update pic.twitter.com/SyLPjmT8fG