ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് 3 വയസ്സുള്ള കുട്ടി മരണപ്പെട്ടു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന 606-ആമത് കോവിഡ് മരണമാണ് ഇത്. ജന്മനാ ആരോഗ്യവെല്ലുവിളികൾ നേരിടുന്ന കുട്ടി അത് സംബന്ധിച്ച് ചികിത്സയിലുമായിരുന്നു.
അതേസമയം ഖത്തറിൽ കോവിഡ് കേസുകൾ ഗണ്യമായി കുറയുന്നത് തുടരുന്നു. ആകെ കോവിഡ് കേസുകളുടെ എണ്ണം 1275 ലേക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 38 ഖത്തർ നിവാസികളും 47 വിദേശ യാത്രികരും അടക്കം 85 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. 91 പേർ രോഗമുക്തി പ്രാപിച്ചു. 26,554 ടെസ്റ്റുകളിൽ നിന്നാണ് ഈ കണക്കുകൾ.
കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധയുമായി ആരേയും ഐസിയുവിൽ പ്രവേശിപ്പിച്ചില്ല. 5 പേർക്ക് മാത്രമാണ് ഹോസ്പിറ്റൽ സേവനം പോലും വേണ്ടിവന്നത്. ആകെ ഹോസ്പിറ്റലിലുള്ളവരുടെ എണ്ണം 63. ഇതിൽ 15 പേരാണ് ഐസിയുവിൽ.
4,040 ഡോസ് വാക്സീനാണ് കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത്. ആകെ ജനസംഖ്യയുടെ 81.8% വും രണ്ട് ഡോസുമെടുത്തു പ്രതിരോധ ശേഷി കൈവരിച്ചു കഴിഞ്ഞു. 50 വയസ്സ് മുത്തലുള്ളവരിൽ ബൂസ്റ്റർ ഡോസ് വിതരണവും പുരോഗമിക്കുന്നുണ്ട്.