യുനെസ്കോ ‘ക്രിയേറ്റീവ് സിറ്റി’യായി ദോഹ; ഗൾഫ് മേഖലയിൽ നിന്നാദ്യം

യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റി നെറ്റ്വർക്കിൽ ദോഹയേയും ഉൾപ്പെടുത്തി. ‘ക്രിയേറ്റീവ് സിറ്റി ഓഫ് ഡിസൈനാ’യി തിരഞ്ഞെടുക്കപ്പെടുന്ന ഗൾഫ് മേഖലയിലെ ആദ്യ നഗരമാണ് ദോഹ.
ഖത്തർ മ്യൂസിയം ചെയർപേഴ്സൺ എച്ച് ഇ ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി നേട്ടം ട്വിറ്ററിൽ പങ്കുവെച്ചു. ദോഹയിലെ യുനെസ്കോ റീജിയണൽ ഓഫീസ് ഡയറക്ടർ അന്ന പൗളിനിയും ദോഹയെ ഈ നേട്ടത്തിൽ അഭിനന്ദിച്ചു.
യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെയുടെ നിയമനത്തെത്തുടർന്ന്, ലോകമെമ്പാടും, 49 പുതിയ നഗരങ്ങളെ യുനെസ്കോ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്വർക്കിൽ (യുസിസിഎൻ) ഉൾപ്പെടുത്തിയിട്ടുണ്ട്.
സുസ്ഥിരമായ നഗരവികസനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സംസ്കാരത്തിലും സർഗ്ഗാത്മകതയിലും – കരകൗശല, നാടോടി കല, ഡിസൈൻ, ഫിലിം, ഗ്യാസ്ട്രോണമി, സാഹിത്യം, മാധ്യമം, സംഗീതം തുടങ്ങിയവയിൽ നിക്ഷേപിക്കുന്ന 90 രാജ്യങ്ങളിലെ 295 നഗരങ്ങളിൽ ഇപ്പോൾ നെറ്റ്വർക്കിൽ പ്രവർത്തിക്കുന്നുണ്ട്.
2004-ൽ സ്ഥാപിച്ച യുനെസ്കോ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്വർക്ക് (UCCN), യുനെസ്കോയുടെ നിർവചനത്തിൽ, ഒരു പൊതു ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനൊപ്പം, പ്രാദേശിക തലത്തിൽ അവരുടെ വികസന പദ്ധതികളുടെ ഹൃദയഭാഗത്ത് സർഗ്ഗാത്മകതയും സാംസ്കാരിക വ്യവസായങ്ങളും സ്ഥാപിക്കുകയും അന്താരാഷ്ട്ര തലത്തിൽ സജീവമായി സഹകരിക്കുകയും ചെയ്യുന്നു.