Qatar
സീലൈൻ മേഖലയിൽ ചത്ത തിമിംഗലത്തെ കണ്ടെത്തി

ദോഹ: ഇന്ന് രാവിലെ സീലൈൻ പ്രദേശത്ത് ചത്ത തിമിംഗലത്തെ കണ്ടതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
ഇതേത്തുടർന്ന് പ്രത്യേക സംഘമെത്തി സാഹചര്യം കൈകാര്യം ചെയ്യുകയും ആവശ്യമായ ലബോറട്ടറി പരിശോധനകളും വിശകലനങ്ങളും നടത്താൻ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.