സമാനതകളില്ലാത്ത ഓണ രുചിമേളം; ‘ദന’യിൽ ഓണസദ്യ ബുക്കിംഗ് തുടങ്ങി

ദോഹ: നെയ് പരിപ്പ്, സാമ്പാർ, രസം, പുളി ഇഞ്ചി, ഓലൻ, അവിയൽ, കൂട്ടു കറി, പച്ചടി, കിച്ചടി, തുടങ്ങി എല്ലാ ഗ്രാമീണ വിഭവങ്ങളും പരമ്പരാഗത ശൈലിയിൽ വാഴയിലയിൽ വിളമ്പും. രണ്ടു കൂട്ടം ഉപ്പേരികളും കൊണ്ടാട്ടവും പായസങ്ങളും സദ്യയെ കെങ്കേമമാക്കും. ഇക്കുറി ഓണത്തിന് ദന ഹൈപ്പർമാർക്കറ്റ് ഒരുക്കുന്ന ഓണസദ്യയുടെ ചെറിയൊരു ചിത്രം മാത്രമാണിത്.
ഖത്തറിന്റെ മണ്ണിൽ രുചിമേളം തീർക്കാനൊരുങ്ങുകയാണ് അലോസ്ര റെസ്റ്റോറന്റുമായി സഹകരിച്ച് ദന ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന തനി നാടൻ ഓണസദ്യ. സദ്യയിൽ 28-ഓളം സമൃദ്ധമായ വിഭവങ്ങൾ വെറും 39 റിയാലിനാണ് ലഭ്യമാക്കുക.
കേരളത്തിന്റെ പാചക പൈതൃകത്തിന്റെ സമ്പന്നമായ രുചി ഖത്തറിലെ തീൻമേശയിലെത്തിക്കുന്ന ഈ ഓണ വിരുന്ന് 2025 സെപ്റ്റംബർ 5 ന് നുഐജ ബ്രാഞ്ചിൽ മാത്രമായാണ് ലഭ്യമാകുക.
മുൻകൂർ ബുക്കിംഗ് ഇതിനകം ആരംഭിച്ചു. ബുക്കിംഗിനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 4 വൈകുന്നേരം 7:00 മണിക്ക് അവസാനിക്കും. ഉപഭോക്താക്കൾ കഴിവതും നേരത്തെ ബുക്ക് ചെയ്യണം.
📞 ബുക്കിംഗുകൾക്കും വിശദാംശങ്ങൾക്കും വിളിക്കുക: 74485255
സെപ്റ്റംബർ 5 ന് രാവിലെ 10:00 നും ഉച്ചയ്ക്ക് 2:00 നും ഇടയിലാണ് സദ്യ കളക്ഷൻ നടക്കുക. (ശ്രദ്ധിക്കുക: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി രാവിലെ 11:00 നും ഉച്ചയ്ക്ക് 12:30 നും ഇടയിൽ ഹൈപ്പർമാർക്കറ്റ് അടച്ചിരിക്കും).