WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ പേരിൽ സൈബർ തട്ടിപ്പ്! ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തങ്ങളുടെ പേരിൽ ഖത്തറിൽ വ്യാപകമായി കൊണ്ടിരിക്കുന്ന സൈബർ (വിശിഷ്യാ ഫിഷിംഗ്) തട്ടിപ്പുകൾക്കെതിരെ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (എൻസിഎസ്എ) മുന്നറിയിപ്പ് നൽകി.

ഖത്തറിലെ താമസക്കാരിൽ നിന്ന് വ്യക്തിഗത അല്ലെങ്കിൽ ബാങ്കിംഗ് വിവരങ്ങൾ ആവശ്യപ്പെടുന്ന തരത്തിൽ തങ്ങളുടെ പ്രതിനിധികൾ യാതൊരു ആശയവിനിമയവും നടത്തുന്നില്ലെന്നും നടത്തുകയില്ലെന്നും ഏജൻസി  ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ സ്ഥിരീകരിച്ചു.

ഏജൻസിയായി ആൾമാറാട്ടം നടത്തുന്ന ഏതെങ്കിലും കോൺടാക്റ്റുമായി ഇടപെടുന്നതിനെതിരെ എൻസിഎസ്എ മുന്നറിയിപ്പ് നൽകി.

വഞ്ചനയിലേക്കോ ഡാറ്റ മോഷണത്തിലേക്കോ സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്കോ നയിക്കുന്ന രീതിയിൽ ഉപകരണങ്ങൾ ഹാക്ക് ചെയ്യാൻ റിമോട്ട് ആക്‌സസ് ടൂളുകൾ ഉപയോഗിച്ച് വരുന്ന സൈബർ കുറ്റവാളികൾക്കെതിരെ മുൻ പോസ്റ്റിൽ NSCA മുന്നറിയിപ്പ് നൽകിയിരുന്നു.  

ഇത്തരം ആക്രമണങ്ങളിൽ നിന്ന് പരിരക്ഷിക്കുന്നതിനുള്ള ഒരു നടപടിയെന്ന നിലയിൽ, പൊതുജനങ്ങൾക്ക് അറിഞ്ഞിരിക്കേണ്ട ചില സൂചനകൾ ഏജൻസി പട്ടികപ്പെടുത്തി.

● നിയമാനുസൃതമായ ഒരു കമ്പനിയും അതിൻ്റെ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിന് നിർദ്ദിഷ്‌ട സോഫ്‌റ്റ്‌വെയറോ അപ്ലിക്കേഷനുകളോ ഡൗൺലോഡ് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടില്ല.

● ഓൺലൈൻ ബാങ്കിംഗ് വിശദാംശങ്ങളോ പാസ്‌വേഡുകളോ ആരുമായും പങ്കിടരുത്.  

● ഇൻ്റർനെറ്റിലേക്ക് കണക്റ്റുചെയ്യുന്നതിന് പൊതു വൈഫൈ ഉപയോഗിക്കുന്നത് ഒഴിവാക്കുക. 

● അജ്ഞാതമായതോ വിശ്വസനീയമല്ലാത്തതോ ആയ ഉറവിടങ്ങളിൽ നിന്നുള്ള USB-കൾ ഉപയോഗിക്കരുത്.  

● ആദ്യം ബന്ധപ്പെട്ടത് നിങ്ങളല്ലാത്ത പക്ഷം ധനകാര്യ സ്ഥാപനങ്ങൾ ഫോണിലൂടെ യാതൊരു സപ്പോട്ടും ഓഫർ ചെയ്ത് വിളിക്കില്ല.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button