അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ 2 കണ്ടെയ്‌നറുകൾ പിടിച്ചെടുത്ത് അധികൃതർ
അനധികൃത കയറ്റുമതിക്ക് ശ്രമിച്ച അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ രണ്ട് കണ്ടെയ്‌നറുകൾ പിടിച്ചെടുത്ത് ഖത്തറിലെ റേഡിയേഷൻ ആൻഡ് കെമിക്കൽസ് പ്രൊട്ടക്ഷൻ വിഭാഗം.
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രത്യേക സംഘമാണ് പിടിച്ചെടുക്കൽ നടത്തിയത്. നിയമവിരുദ്ധവും അപകടകരവുമായ പ്രവർത്തനത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു.
ക്ലാസ്-9-അപകടകരമായ വസ്തുക്കൾ, പാരിസ്ഥിതിക-വിനാശകരമായ വസ്തുക്കൾ എന്ന് ലേബൽ ചെയ്തിരിക്കുന്ന കണ്ടെയ്‌നറുകളുടെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല.
സിങ്ക് ഓക്സൈഡ്, ലിഥിയം-അയൺ ബാറ്ററികൾ, ജനിതകമാറ്റം വരുത്തിയ ജീവികൾ, എയർ ബാഗ് മൊഡ്യൂളുകൾ, മോട്ടോർ എഞ്ചിനുകൾ തുടങ്ങിയ സമുദ്ര മലിനീകരണ വസ്തുക്കളാണ് സാധാരണയായി, ക്ലാസ്-9 എന്ന് ലേബൽ ചെയ്യുന്ന അപകടകരമായ വസ്തുക്കൾ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB