Qatar

മിഡിൽ ഈസ്റ്റിൽ സാന്നിധ്യം വിപുലീകരിച്ച് സിഎൻഎൻ, ഖത്തറിൽ പുതിയ ഓഫീസ് സ്ഥാപിച്ചു

ഖത്തറിൽ പുതിയ ഓഫീസ് സ്ഥാപിച്ച് സിഎൻഎൻ മിഡിൽ ഈസ്റ്റിൽ തങ്ങളുടെ സാന്നിധ്യം വിപുലപ്പെടുത്തുന്നു. കൂടുതൽ ആഗോളവും പ്രാദേശികവുമായ കണ്ടന്റുകൾ സൃഷ്ടിക്കുന്നതിനുള്ള CNN-ൻ്റെ പദ്ധതിയുടെ ഭാഗമാണിത്.

മീഡിയ, ടെക്‌നോളജി കമ്പനികളുടെ പ്രധാന കേന്ദ്രമായ മീഡിയ സിറ്റി ഖത്തറിലാണ് പുതിയ സിഎൻഎൻ ഓഫീസ്. 2025 ൻ്റെ രണ്ടാം പകുതിയിൽ ഇത് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും.

CNN കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ ഒരു ടീം ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുകയും CNN ഇൻ്റർനാഷണലിനായി ഒരു പുതിയ പ്രതിവാര ഷോ നിർമ്മിക്കുകയും ചെയ്യും.

CNN-നെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് മീഡിയ സിറ്റി ഖത്തർ ചെയർമാൻ ഷെയ്ഖ് ഡോ. അബ്ദുല്ല ബിൻ അലി ബിൻ സൗദ് അൽതാനി പറഞ്ഞു. ആഗോള മാധ്യമങ്ങളിലും ചർച്ചകളിലും ഖത്തറിൻ്റെ വർദ്ധിച്ചുവരുന്ന പങ്ക് ഇതിലൂടെ കാണാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഈ വിപുലീകരണം രാഷ്ട്രീയം, ബിസിനസ്സ്, സാങ്കേതികവിദ്യ, കായികം, സംസ്കാരം, യാത്ര എന്നിവയിൽ ഗൾഫിലും മിഡിലീസ്റ്റിലുമുള്ള പ്രധാന വാർത്തകൾ ഉൾക്കൊള്ളാൻ അവരെ സഹായിക്കുന്നു. കൂടാതെ, ഖത്തറിലെ വിദ്യാർത്ഥികൾക്കും യുവ പ്രൊഫഷണലുകൾക്കും സിഎൻഎൻ ജേണലിസത്തിലും മീഡിയ പ്രൊഡക്ഷനിലും പരിശീലനം നൽകും.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button