Qatar
അൽ ഷൈഗർ സ്ട്രീറ്റിലേക്കുള്ള പ്രവേശനം നാല് മാസത്തേക്ക് അടച്ചു
വെള്ളിയാഴ്ച മുതൽ നാല് മാസത്തേക്ക് അൽ ഒഗ്ദ സ്ട്രീറ്റിൽ നിന്ന് അൽ ഷൈഗർ സ്ട്രീറ്റിലേക്കുള്ള പ്രവേശനം അടച്ചതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.
അൽഖോർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് പ്രോജക്ട് സാധ്യമാക്കുന്നതിനാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് റോഡ് അടച്ചുപൂട്ടിയത്.
അൽ ഒഗ്ദ സ്ട്രീറ്റിൽ നിന്ന് അൽ അഷൈഗർ സ്ട്രീറ്റിലേക്ക് വരുന്ന റോഡ് ഉപയോക്താക്കൾക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സ്ട്രീറ്റ് 577, സ്ട്രീറ്റ് 584 എന്നിവയിലേക്ക് തിരിയാം.
അടച്ചിടൽ കാലയളവിൽ വാഹനമോടിക്കുന്നവരെ സഹായിക്കുന്ന റോഡ് അടയാളങ്ങൾ അഷ്ഗാൽ സ്ഥാപിച്ചിട്ടുണ്ട്.