ഖത്തറിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട
ഖത്തറിലേക്ക് തണ്ണിമത്തൻ ഷിപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 90 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തടഞ്ഞു. ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ ഏകോപനത്തോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റാണ് മയക്കുമരുന്ന് പിടികൂടിയത്.
സംഭവത്തിൽ ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നാല് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുകയും അവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം ട്വിറ്റർ ഹാൻഡിലിൽ അറിയിച്ചു.
ഇന്ന് പുലർച്ചെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മറ്റൊരു കള്ളക്കടത്ത് ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തിയിരുന്നു. കസ്റ്റംസ് ഇൻസ്പെക്ടർമാർ ഒരു ട്രാവലറുടെ ബാഗ് പരിശോധിച്ചപ്പോൾ 4.916 കിലോഗ്രാം മയക്കുമരുന്ന് ഹാഷിഷ് കണ്ടെത്തുകയായിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp