അൽ വാബ് സ്ട്രീറ്റിലെ ബായ ഇന്റർസെക്ഷൻ ഇന്ന് തുറക്കും
ദോഹ: അൽ വാബ് സ്ട്രീറ്റിൽ തുറക്കാനിരിക്കുന്ന രണ്ട് ഇന്റർസെക്ഷനുകളിൽ, ബയ ഇന്റർസെക്‌ഷൻ ഇന്ന് പൊതുഗതാഗതത്തിനായി തുറക്കും. മറ്റൊരു ഇന്റർസെക്ഷനായ ഖലീഫ ഒളിമ്പിക് സിറ്റി ഇന്റർസെക്‌ഷൻ അടുത്ത വെള്ളിയാഴ്ച (ഡിസംബർ 31) യും തുറക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു.
ഈ കവലകൾ തുറക്കുന്നത് അൽ അസീസിയ, അൽ വാബ്, മെഹൈർജ, മുറൈഖ്, മുഐതർ എന്നിവിടങ്ങളിലേക്കുള്ള റോഡ് ഉപയോക്താക്കൾക്ക് ഗതാഗതം സുഗമമാക്കും. ഈ റോഡുകൾ യാത്രക്കാരെ പ്രധാനമായും ആസ്പയർ സോണിലേക്കും ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലേക്കും ബന്ധിപ്പിക്കും.
അതേസമയം, അൽ വക്ര റോഡിലൂടെയുള്ള ഇബ്‌ൻ സീൻസ് സ്ട്രീറ്റിൽ നിന്നുള്ള പ്രവേശനത്തിന് അഷ്ഗാൽ ഒരു മാസത്തെ അടച്ചിടൽ നടപ്പാക്കി വരികയാണ്. 2021 ഡിസംബർ 21 ന് തുടങ്ങിയ അടച്ചുപൂട്ടൽ 2022 ജനുവരി 20 വരെയാണ് തുടരുക.
ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ഏകോപനത്തോടെ അൽ വക്‌റ മെയിൻ റോഡിന്റെ ജോലികൾ പൂർത്തിയാക്കാനാണ് റോഡ് അടച്ചിട്ടത്. ഈ ദിവസങ്ങളിൽ, യാത്രക്കാർ അൽ സുവൈർ സ്ട്രീറ്റിലൂടെയുള്ള മുൻ ആക്സസ് ആണ് ഉപയോഗിക്കേണ്ടത്.