‘അസ്ം’ കലാസൃഷ്ടി അനാച്ഛാദനം ചെയ്ത് ഖത്തർ ഫൗണ്ടേഷൻ
ഖത്തർ ഫൗണ്ടേഷന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ‘അസ്ം’ (നിർണ്ണയം) എന്ന പേരിൽ ഒരു പുതിയ കലാസൃഷ്ടി ഫൗണ്ടേഷൻ യാർഡിൽ അനാച്ഛാദനം ചെയ്തു.
ഖത്തർ ഫൗണ്ടേഷൻ ഫോർ എജ്യുക്കേഷൻ, സയൻസ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിന്റെ (ക്യുഎഫ്) കൾച്ചറൽ അഫയേഴ്‌സ് ഉപദേഷ്ടാവ് ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബിൻ അലി അൽതാനിയാണ് കലാസൃഷ്ടി ഒരുക്കിയത്.
പരമ്പരാഗത അബായയും ബത്തൂലയും ധരിച്ച മൂന്ന് സ്ത്രീകളുടെ മൂന്ന് ശിൽപങ്ങൾ ഈ കലാസൃഷ്ടിയിൽ ഉൾക്കൊള്ളുന്നു – ഖത്തരി സംസ്കാരത്തിലെ പരമ്പരാഗത സ്ത്രീകളുടെ വസ്ത്രങ്ങൾ പ്രതിഫലിപ്പിക്കുന്ന വേഷങ്ങൾ ആണിവ.
തെക്കൻ ഈജിപ്തിലെ അസ്വാനിൽ സ്ഥിതി ചെയ്യുന്ന കരിങ്കല്ലിൽ നിന്നാണ് ശിൽപം സൃഷ്ടിച്ചതെന്ന് ശില്പി ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബിൻ അലി അൽതാനി വിശദീകരിച്ചു. ‘അസ്ം’ എന്ന കലാസൃഷ്ടി മാതൃരാജ്യത്തെ പ്രതീകപ്പെടുത്തുന്നുവെന്നും ഇവ ഫറവോന്മാർ പുരാതന കാലത്ത് അവരുടെ ശകലങ്ങളും ശിൽപങ്ങളും നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi