Qatar

ഓൺ-അറൈവൽ ഹോട്ടൽ ബുക്കിംഗ് വഴി മുടക്കും; റീഫണ്ടുമില്ല

ഏപ്രിൽ 14 മുതൽ ഇന്ത്യ അടക്കമുള്ള 3 രാജ്യക്കാർക്കായി ഖത്തറിന്റെ പുതിയ ഓൺ-അറൈവൽ നിബന്ധന അക്ഷരാർത്ഥത്തിൽ വഴി മുടക്കും. സന്ദർശകർ ഖത്തറിൽ താമസിക്കുന്ന അത്രയും ദിവസം ഡിസ്കവർ ഖത്തറിൽ ഹോട്ടൽ റൂം ബുക്ക് ചെയ്യേണ്ടി വരുന്നതോടെ, ചെലവ് കുത്തനെ ഉയരുകയാണ്. 

60 ദിവസം വരെയാണ് ഒരാൾക്ക് ഓൺ-അറൈവലിൽ ഖത്തറിൽ തങ്ങാനാവുക. 2 ദിവസം മുതൽ ഖത്തറിൽ താമസിക്കുന്ന അത്രയും ദിനങ്ങളിലേക്കുള്ള ഹോട്ടൽ ബുക്കിംഗ് ആണ് ഇപ്പോൾ നിർബന്ധമാക്കിയിരിക്കുന്നത്. 

കുറഞ്ഞത് 450 ഖത്തർ റിയാൽ ആണ് 2 ദിവസത്തെക്കുള്ള കുറഞ്ഞ ചാർജ്ജ്. ഒരു മാസത്തേക്ക് ഇത് 7000 ഖത്തർ റിയാലോളം ആണ്.

ദിവസങ്ങൾ പൂർത്തിയാക്കാതെ ഖത്തർ വിടുന്നയാൾ ഹോട്ടൽ ചെക്ക് ഔട്ട് ചെയ്യുമ്പോൾ റീഫണ്ട് ലഭിക്കാനുള്ള ഓപ്‌ഷനും നിലവിലില്ല.

ഹോട്ടൽ ബുക്കിംഗ് എന്ന നിബന്ധന നേരത്തെ മുതലേ ഉണ്ടെങ്കിലും കേന്ദീകൃത ഓണ്ലൈൻ സംവിധാനമായ ഡിസ്കവർ ഖത്തർ നിർബന്ധമാക്കുമ്പോൾ മറ്റു ചെലവ് കുറഞ്ഞ മാർഗ്ഗങ്ങൾ അവലംബിക്കാനുള്ള സാധ്യത സന്ദർശകന് നഷ്ടപ്പെടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button