Qatar
അൽ ബിദ്ദ സ്ട്രീറ്റിൽ വാരാന്ത്യത്തിൽ റോഡ് അടച്ചിടൽ ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി

വരുന്ന വീക്കെൻഡ് മുഴുവൻ അൽ ബിദ്ദ സ്ട്രീറ്റിൽ താൽക്കാലികമായ റോഡ് അടച്ചിടൽ ഉണ്ടാകുമെന്ന് ഖത്തർ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) പ്രഖ്യാപിച്ചു.
ഓറിക്‌സ് ഇന്റർചേഞ്ചിൽ നിന്ന് വാദി അൽ സെയിൽ ഇന്റർചേഞ്ചിലേക്ക് വരുന്ന വാഹനങ്ങളെ റോഡ് അടച്ചിടൽ ബാധിക്കും. ഓഗസ്റ്റ് 8 വെള്ളിയാഴ്ച്ച പുലർച്ചെ 2 മണിക്ക് ആരംഭിച്ച് 2025 ഓഗസ്റ്റ് 10 ഞായറാഴ്ച്ച പുലർച്ചെ 5 മണി വരെ അടച്ചിടൽ തുടരും. അറ്റകുറ്റപ്പണികൾ നടത്തുന്നതിനായാണ് ഈ അടച്ചിടൽ.
ഇന്റർസെസെക്ഷനുകളിൽ തുറന്നു കിടക്കുന്ന എല്ലാ പാതകളും ഉപയോഗിക്കാനും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ അടുത്തുള്ള സ്ട്രീറ്റുകളോ മറ്റ് ബദൽ വഴികളോ ഉപയോഗിക്കാനും ഡ്രൈവർമാരോട് നിർദ്ദേശിക്കുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t