BusinessQatar

ഖത്തറിൽ വിദേശി പങ്കാളിത്തമുള്ള കമ്പനികൾക്ക് ഓഡിറ്റും ടാക്‌സ് റിട്ടണും, കാലാവധി ഈ മാസം അവസാനം വരെ മാത്രം  

ദോഹ: ഖത്തറിൽ വിദേശി പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന ബിസിനസ്സ് സ്ഥാപനങ്ങൾ ജൂണ് 30 ന് മുൻപ് 2020 ലെ ടാക്‌സ് റിട്ടേണ് സമർപ്പിക്കണമെന്ന് ജനറല് ടാക്സ് അതോറിറ്റി അറിയിച്ചു. അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കുന്നതിന് മുമ്പ് അംഗീകൃത ഓഡിറ്റിംഗ് സ്ഥാപനങ്ങളിൽ നിന്നും ഓഡിറ്റ് ചെയ്യപ്പെട്ടിരിക്കണം. 

നേരത്തെ മാര്ച്ച് 30 ആയിരുന്നു ടാക്‌സ് റിട്ടേണ് സമർപ്പണത്തിനുള്ള അവസാന തിയ്യതി. എന്നാൽ രാജ്യത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ജൂണ് 30 വരെ ദീര്ഘിപ്പിക്കുകയായിരുന്നു.

അതേ സമയം സ്വദേശി ഉടമസ്ഥതയിൽ മാത്രം പ്രവർത്തിക്കുന്ന കമ്പനികൾക്ക് ടാക്‌സ് റിട്ടേണ് സമർപ്പിക്കാൻ ഉള്ള അവസാന തിയ്യതി ആഗസ്ത് 31 വരെയുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button